10:37pm 25 June 2026
NEWS
കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
24/06/2026  05:08 PM IST
സണ്ണി ലുക്കോസ്
കരിമണൽ സ്വകാര്യവത്കരണത്തേക്കുറിച്ച് ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

വിടെയാണ് ബജറ്റിൽ അത്തരമൊരു വാചകമെന്നും പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച വിമർശനങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കരിമണൽ ഖനനത്തിൽ യു ടേൺ ഇല്ല. കേന്ദ്ര-സംസ്ഥാന സംയുക്ത സംരഭമാണ് നടപ്പാക്കുന്നത്. ക്രിട്ടിക്കൽ മിനറൽ കോറിഡോർ സ്വകാര്യ മേഖലയല്ല. കരിമണൽ ഖനനം ഇല്ല, വാല്യു അഡിഷൻ മാത്രമാണ് നടത്തുക. അതിൽ കോടികളുടെ ലാഭമാണ് ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img